ഹാരപ്പന്‍ സംസ്കാരം/സംസ്കൃതി:
ഹാരപ്പന്‍ സംസ്കാരത്തെ കുറിച്ച് തെളിവുകള്‍ ആദ്യമായി ലഭിക്കുന്നത് ഹാരപ്പ, മോഹന്‍ ജദാരോ എന്നീ സ്ഥലങ്ങളില്‍ നടത്തിയ ഖനനത്തില്‍ നിന്നാണു. (1921)
പേരിന്റെ യുക്തി:
- പ്രാചീന ഇന്ത്യയിലെ വെങ്കലയുഗ സംസ്കാരത്തെ കുറിച്ചുള്ള ആദ്യ തെളിവുകള്‍ ലഭിച്ചത് ഹാരപ്പയില്‍ നിന്നയതിനാല്‍ ഇത് ഹാരപ്പന്‍ നാഗരികത/സംസ്കാരം എന്ന് പറയും
- സിന്ദു നദിയുടെയും പോഷക നദിയുടേയും ഇടയിലുള്ളത് എന്ന അര്‍ത്ഥത്തില്‍ ഹാരപ്പന്‍ സംസ്കൃതിയെ സിന്ദു നദീതട സംസ്കാരം എന്നും വിളിക്കുന്നു.. പഴയ ഹാരപ്പ, മോഹന്‍ ജദാരോ.ലോഥോള്‍ മുതലായവയാണ് ഈ മൂന്ന് നാഗരികതയുടെ പ്രധാന കേന്ദ്രങ്ങള്‍.
ഹാരപ്പ സംസ്കാരത്തിന്റെ പ്രത്യേകതകള്‍?
- ഹാരപ്പയില്‍ കണ്ടെത്തിയ വലിയ ധാന്യപ്പുര; ധാന്യ ശേഖരണത്തേയും പൊതു വിതരണ സമ്പ്രതായത്തേയും കുറിച്ചുള്ള അറിവ് നല്‍കുന്നു.
- സിന്ദു നദീ തീരത്തുള്ള ഏറ്റവും വലിയ നഗരമായ മോഹന്‍ ജദാരോയിലാണ് മഹാ സ്നാനഘട്ടം (Great Bath) ഉള്ളത്.
- ഗുജറാത്തിലെ ലോഥാളില്‍ കണ്ടെത്തിയ തുറമുഖത്തിന്റെ അവശിഷ്ടങ്ങള്‍ ഹാരപ്പന്‍ സംസ്കൃതിയുടെ വിദേശ വാണിജ്യത്തെ കുറിച്ചുള്ള തെളിവുകള്‍ നല്‍കുന്നു.
- ഹാരപ്പന്‍ നഗരാസൂത്രണം പ്രശസ്തമാണ്. പരസ്പരം സമ കോണാകൃതിയില്‍ മുറിഞ്ഞുപോവുന്ന തെരുവുകള്‍, അവക്ക് ഇരു വശവും പണിത കെട്ടിടങ്ങള്‍, മൂടിയ അഴുക്കുചാല്‍
- ഏകീകൃതമായ അളവുതൂക്ക സമ്പ്രദായം നിലനിന്നിരുന്നു.
- ഹാരപ്പന്‍ സമൂഹത്തില്‍ കൃഷിക്കാര്‍ക്കു പുറമേ പലതരം കൈതൊഴില്‍ കൂട്ടായ്മകള്‍ ഉണ്ടായിരുന്നു. ശംഖിലും ചിപ്പിയിലും കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍, ലോഹ പണിക്കാര്‍, മണ്‍പാത്രവും ഇഷ്ടികയും നിര്‍മ്മിക്കുന്നവര്‍, കൊത്തുപണിക്കാര്‍, നെയ്ത്തുക്കാര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
- ഈജിപ്ത്, മെസപൊട്ടോമിയ, ചൈന പ്രാചീന വെങ്കലയുഗ സംസ്കാരവുമായി ഹാരപ്പക്ക് വാണിജ്യ ബന്ധങ്ങള്‍ ഉണ്ടായിരുന്നു.
ഹാരപ്പന്‍ സംസ്കാരത്തിന്റെ അന്ത്യം?
സിന്ദു നദിയിലെ വെള്ളപ്പൊക്കം, ഭൂചലനങ്ങള്‍, സിന്ദു, രവി നദികള്‍ ഗതി മാറിയൊഴുകുന്നത്, ഘഗ്ഗര്‍/ഹക്റ (സരസ്വതി) നദി വറ്റിയത്, മറ്റു ജനതയുടെ ആക്രമണം, പരിസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍, വാണിജ്യത്തിന്റെ തകര്‍ച്ച.