ലോകത്തിലെ രാജ്യങ്ങളുടെ ഏകീകരണം അല്ലെങ്കില്‍ പ്രാദേശിക സമ്പത് വ്യവസ്ഥയുടേയും സമൂഹത്തിന്റെയും സമന്വയമാണ് ആഗോള വത്കരണം.
ആഗോള വത്കരണത്തിന്റെ പ്രധാന മാനദണ്ഡം
- ദേശീയ അതിര്‍ഥികള്‍ക്കപ്പുറത്തേക്ക്സാധനങ്ങളുടെ സ്വതന്ത്ര്യമായ പ്രവാഹത്തിന് സൗകര്യപ്പെടുന്ന വിധത്തില്‍ വ്യാപാര നിയമങ്ങള്‍ ലഘൂകരിക്കുക.
- രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്ര്യമായ പ്രവാഹത്തിനു പറ്റിയ സാഹചര്യം ഉണ്ടാക്കുക.
- തൊഴില്‍ തേടുന്നവര്‍ക്ക് ലോകത്തിലെ ഏതു രാജ്യത്തും ചെന്ന് പണിയെടുക്കാന്‍ പറ്റിയ അന്തരീക്ഷം സൃഷ്ടിക്കുക.
ആഗോള വത്കരണത്തിനു സഹായിച്ച ഘടകങ്ങള്‍
- സ്വതന്ത്ര്യമായ അന്താരാഷ്ട്ര വ്യാപാരം
- സ്വതന്ത്ര്യമായ ജനങ്ങളുടെ കുടിയേറ്റം
- മൂലധന പ്രവാഹം
- സാങ്കേതിക വിദ്യയുടെ വിപണനം
- ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള വിപണനം.
- ലോക വ്യാപര സംഘടനയുടെ (WHO - World Health Organization) രൂപീകരണം
ആഗോളവത്കരണത്തിന്റെ സവിശേഷകതകള്‍
- അതിര്‍ഥി കടന്നുള്ള ഉല്‍പാദനം
- ദൂരം, സമയം എന്നീ സാങ്കേതിക തടസ്സങ്ങളുടെ ഉന്മൂലനം
- വിശാലവും അസമത്വവും
- വിലക്കുകളില്ലാത്ത വ്യാപാരം
- ഏകീകൃത സംസ്കാരം
- കമ്പോള മൗലികവാദം
- ഉപഭോക സംസ്കാരം (കന്‍സ്യൂമറിസം)
- ബഹുരാഷ്ട്ര കുത്തകകള്‍
IMF (International Monetary Fund) ഉം ലോകബാങ്കും തമ്മിലുള്ള വ്യത്യാസം
IMF | ലോകബാങ്ക് (World Bank) |
|
|
|
|
|
|
|
|
|
|
|
|
WHO യുടെ ധര്‍മ്മങ്ങള്‍
- അന്താരാഷ്ട്ര വിപണിയില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്ല്യ അവസരം
- രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ദ്വിമുഖ വ്യാപാരത്തേക്കാള്‍ എല്ലാ രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ വ്യാപാരം പ്രോല്‍സാഹിപ്പിക്കുക.
- സേവനങ്ങളും വ്യാപാരത്തില്‍ ഉള്‍പ്പെടുത്തി എല്ലാ കരാറുകളും സാധനങ്ങള്‍ക്കെന്ന പോലെ സേവനങ്ങള്‍ക്കും ബാധകമാണ്.
- സ്വേഛാപരമായ വ്യാപാര നിയന്ത്രണങ്ങള്‍ നീതി നിയമാധിഷ്ഠിതമായ ഒരു വ്യാപാര സം'വിധാനം ഉണ്ടാക്കല്‍
ഉദാര വത്കരണവും സ്വകാര്യ വത്കരണവും തമ്മിലുള്ള പ്രത്യേകതകള്‍
ഉദാര വല്‍കരണം:
സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കുള്ള നിയന്ത്രണങ്ങളില്‍ നിന്നെല്ലാം സമ്പദ് വ്യവസ്ഥയെ മോചിപ്പിക്കുക.
ഉദാര വല്‍കരണത്തിന്റെ നിയന്ത്രണങ്ങള്‍:
- വിദേശ നാണയ നിയന്ത്രണം ഉദാരമാക്കി
- ഇറക്കുമതി നിയന്ത്രണം ഉദാരമാക്കി
- വിലനിയന്ത്രണം ഉദാരമാക്കി
- നിക്ഷേപങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം എടുത്തുകളഞ്ഞു അതായത് ലൈസന്‍സിംഗ് നിര്‍ത്തലാക്കി
സ്വകാര്യ വല്‍കരണം:
സര്‍ക്കാര്‍ വക സ്ഥാപനങ്ങളുടെ ഉടമസ്ഥത/മാനേജ്മെന്റ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുക.
സ്വകാര്യ വല്‍കരണത്തിന്റെ പ്രതേകതകള്‍:
- ഉല്പാദന മേഖല കൂടുതല്‍ ഉദാരവത്കരിച്ചു
- പൊതുമേഖലയുടെ പ്രാധാന്യം കുറച്ചു
- സ്വകാര്യ മൂലധനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കൈകൊണ്ടു.
- കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കാനുള്ള നടപടികള്‍ എടുത്തു.
- കുത്തക വ്യവസായ നിയന്ത്രണ നിയമത്തില്‍ അയവു വരുത്തി
- ലൈസന്‍സ്, പെര്‍മിറ്റ്, ക്വാട്ട എന്നിവ ഇളവ് ചെയ്തു ഒഴിവാക്കി